Nojoto: Largest Storytelling Platform

Best campusnostalgia Shayari, Status, Quotes, Stories

Find the Best campusnostalgia Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 4 Stories

Lijo Joseph

ജീവിതവെയിൽ പാതയോരങ്ങളെ  പാതിയുംപിന്നിട്ട്, ഉച്ചിയിൽ എരിഞ്ഞുകത്തുന്നുണ്ടെങ്കിലും,.... 
ഇത്തിരിനേരം നമുക്കാ പഴയ തണൽമരങ്ങളിൽ വീണ്ടും  ചേക്കേറാം... 
കൗമാരത്തിന്റെ വർണ്ണചിറകുകൾ ശലഭങ്ങളിൽനിന്നും കടമെടുക്കാം... 
തുമ്പിയുടെ മൂളിപ്പാട്ടും, പൊട്ടിച്ചിരിയുടെ കുപ്പിവളകളും കൂട്ടാം .... #campus
#college
#campuslife
#campuslove
#campusnostalgia

Lijo Joseph

നമ്മുടെ മദിരാശ്ശിമരങ്ങളും, പൂമരങ്ങളും ഇപ്പൊഴും തണലൊരുക്കിയവിടെ കാത്തിരിപ്പുണ്ടത്രേ...
ആ ക്യാമ്പസ്‌ ഇടനാഴികളിൽ നഷ്ടവസന്തങ്ങളിപ്പൊഴും പൊടിപിടിച്ചുറങ്ങുന്നുണ്ടത്രേ...
ഒരു പിൻവിളികാതോർത്ത്...
ചിലവാചാലതകളെ സ്വപ്നംകണ്ടുകൊണ്ട്... #campus
#college
#campuslove
#campuslife
#campusnostalgia

Lijo Joseph

അവിടെയിപ്പൊഴുമെരിയുന്ന ഓർമ്മച്ചെരാതുകളിൽ ഒരിക്കൽകൂടിയിത്തിരി സൗഹൃദത്തിന്റെ എണ്ണകിനിയാനും ... 
കെട്ടണയാതെയാ സ്നേഹനാളങ്ങൾക്കുവീണ്ടും തിരികൊളുത്തുവാനും... 
അന്നു നമ്മളൊന്നിച്ചു നട്ട സൗഹൃദത്തിന്റെ ചെമ്പകമരത്തണലുകളിൽ ഒരിക്കൽകൂടിയിത്തിരിനേരമിരിക്കാനും...
നമുക്കുവീണ്ടുമൊന്ന് ഒത്തുകൂടിയാലോ .... #campus
#college
#campuslife
#campusmemories
#campusnostalgia

Lijo Joseph

അതേ... 
ഒരു കോൾപ്പാടത്തിന്റെ  കിനാവള്ളികൊണ്ട്, 
 ഒരു കലാലയത്തെമുഴുവനും സൗഹൃദതണലിലൊന്നിച്ചുചുറ്റിയിട്ട,  പ്രകൃതിസുന്ദരമായ, 
നമ്മുടെ ആ പഴയ ക്യാമ്പസ്‌... #campus
#college
#campusfriendship
#campusmemories
#campusnostalgia

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile