Nojoto: Largest Storytelling Platform

Best icebergsoflove Shayari, Status, Quotes, Stories

Find the Best icebergsoflove Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutlove for ice cream quotes, how to smoke ice with a pipe 10, how to make a gun with ice cream sticks 30, ice cream love, in poem fire and ice stands for,

  • 1 Followers
  • 1 Stories

Allan Andrews

ലിയോ എന്റെ ഡയറിയാണ് 🌿 ലിയോ എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ പേരാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസിന്റെ (പ്രാഞ്ചിയേട്ടൻ & saint എന്ന ചിത്രത്തിലെ വിശുദ്ധൻ) പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലിയോ.✍️🌿🌛 #തുറന്നെഴുത്തുകൾ #icebergsoflove #mickeyheart #diary #Collab #ആദിവസം #YourQuoteAndMine Collaborating with YourQuote Malayali #ലിയോ

read more
31-7-2019

പ്രിയ സ്നേഹിതൻ ലിയോ...
   
   ആ ദിവസത്തിനായ് ഞാൻ കാത്തിരിക്കുകയാണ്. പക്ഷേ അവൾക്ക് എന്റെ പേരെങ്കിലുമിപ്പോൾ ഓർമ്മ കാണുമോ? എന്തായാലും അവളുടെ പേരിന്റെ ആദ്യ അക്ഷരം 'ജ' ആണെന്ന് മാത്രമേ എനിക്ക് ഓർമ്മയുള്ളു. എങ്കിലും അവളുടെ ഉണ്ടക്കണ്ണും മത്തങ്ങ പോലെയുള്ള തലയും ഒരു ചെറിയ കൊമ്പ് പോലെ ഹെയർ  ബാൻഡ് വെച്ച് പൊക്കി നിർത്തിയിരുന്ന മുടിയും ഓർമ്മയിൽ മായാതെ നിൽക്കുന്നു. പറഞ്ഞിട്ടെന്ത് കാര്യം, ഇന്നവളുടെ മുഖവും രൂപവുമെല്ലാം മാറിക്കഴിഞ്ഞിരിക്കും. "സമയമാകുന്നതിനുമുന്‍പേ, നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തുകയോ ഇളക്കിവിടുകയോ ചെയ്യരുതേ."എന്ന് ബൈബിൾ പറയുന്നു. പക്ഷേ,സമയം എന്തെന്ന് പോലും അറിയുന്നതിന് മുമ്പ് എന്നിലെ പ്രേമം ഉണർന്നു. എന്തുകൊണ്ടെന്ന് ഇന്നും എനിക്കറിയില്ല!?!?!🤔.എൽ.ക്കെ.ജിയിൽ വെച്ചാണ് അവളെ ഇഷ്ടമാണെന്ന് ഞാൻ തുറന്ന് പറഞ്ഞത്.എന്തുകൊണ്ടോ അന്നത്ര പേടിയൊന്നുമില്ലായിരുന്നു ലിയോ. അതിലും സന്തോഷം നൽകിയ കാര്യം അവളെന്റെ അഭ്യർത്ഥന നിരസിച്ചില്ല എന്നതാണ്.പക്ഷേ, യു.ക്കെ.ജിയിലെ അവളുടെ പിറന്നാളിന് ശേഷം ഒരു വാക്ക് പോലും പറയാതെ അവൾ സ്ക്കൂൾ മാറിപ്പോയി. അതുവരെയും ഇടവകപ്പള്ളിയുടെ സ്ക്കൂളിലേക്ക് മാറുവാൻ സമ്മതിക്കാതിരുന്ന ഞാൻ, അവളില്ലാത്ത സ്ക്കൂളിൽ പഠിക്കാൻ താല്പര്യമില്ലായ്കയാൽ ഇടവകപ്പള്ളിയുടെ സ്ക്കൂളിലേയ്ക്ക് മാറി.അതിന് ശേഷമിന്നുരെ ആരെയും പ്രേമിച്ചിട്ടില്ല. ഒരിക്കൽ കൂടി അവളെ കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ...🌿💚🕊️  ലിയോ എന്റെ ഡയറിയാണ് 🌿 ലിയോ എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ പേരാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസിന്റെ (പ്രാഞ്ചിയേട്ടൻ & saint  എന്ന ചിത്രത്തിലെ വിശുദ്ധൻ) പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലിയോ.✍️🌿🌛  #തുറന്നെഴുത്തുകൾ #icebergsoflove  #mickeyheart #diary 
#collab #ആദിവസം  #YourQuoteAndMine
Collaborating with YourQuote Malayali      #ലിയോ

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile