Find the Best Rthi Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutrthi, rthing, rth full form, rth meaning, rth formula,
Rajani Govindan Achari
പ്രവാസി ഒരു പാടുസ്വപ്നങ്ങൾ തോളിലേറ്റി കടലും കടന്നൊരുയാത്ര പോയി കല്യാണമില്ലയാഘോഷങ്ങളില്ല പണിയോടും പണിയെന്ന ചിന്ത മാത്രം അരിമണി ചേർത്തു വെയ്ക്കുമുറുമ്പിനെ പ്പോലവരൊന്നും പറയാതെ തള്ളിനീക്കി ഒരു പോക്കു പോയാൽ വർഷാന്തരങ്ങൾ ഉറ്റവരെ കാണാൻ കഴിയാതെ കണ്ണുഴറി ഒരു വേള അച്ഛനുമമ്മയും ജീവന്റെ പാതിയും അറിയാത്ത സത്യയിതൊന്നു മാത്രം പിരിയുമ്പോൾ ഒരു നോക്കു കാണുവാൻ പോലും വിധിയ്ക്കപ്പെടാത്തവർ പ്രവാസികൾ കാലം കഴിഞ്ഞപ്പോൾവയ്യാത്ത കാലത്ത് ആർക്കുമേ വേണ്ടാത്ത ജന്മമായി..! എല്ലാം പ്രിയമെന്ന് ചിന്തിയ്ക്കും പാതിക്കും മക്കൾക്കുമായി പകുത്തുവെച്ചോർ നല്ല കാലങ്ങൾ അന്യമാം ദേശത്ത് ഉഴറും മനസ്സോടെ ചിന്തിപ്പവർ നാട്ടിലേയ്ക്കല്ലാംകൊടുത്തതിൻ ശേഷം വെറുംകയ്യാൽ വന്നെത്തും പഥികരവർ അത്തറിൽ മണമുള്ള പഴയ ഉടുപ്പുകൾ നോക്കി നെടുവീർപ്പയച്ചിടുന്നോർ തിരിച്ചെത്തും കാലത്ത് ചിന്തിച്ചിരിപ്പവർ എല്ലാം നിറമില്ലാ സ്വപ്നങ്ങൾ മാത്രമല്ലേ പലനാളായ് കണ്ട കിനാവുകളെല്ലാം സത്യത്തിൽ പൊയ്മുഖമായിരുന്നോ ? രജനി ആചാരി ©Rajani Govindan Achari #GaneshChatu #rthi
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited