Nojoto: Largest Storytelling Platform

Best ഓണം Shayari, Status, Quotes, Stories

Find the Best ഓണം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 4 Followers
  • 5 Stories

PRUTHWIC SAGAR 🚩

എല്ലാം YQ കുടുംബാംഗങ്ങൾക്കും ഓാണാശംസകൾ 💐🌺🌹🌻 Stay home. Stay safe.. #yqquotes #yqmalayalam #Onam #pssquotes #ഓണം #സ്നേഹം

read more
പൊൻപുലരിയെ വരവേറ്റുകൊണ്ട് ഒരു
 പൊന്നോണകാലം കൂടി വരവായ്... 
ബാല്യകാല ഓർമ്മകളെ
 പുനർജനിപ്പിക്കാനെന്നവണ്ണം
 സ്നേഹത്തിന്റെ നിറവോടെ ഏവർക്കും
 ഓാണാശംസകൾ നേരുന്നു... എല്ലാം YQ കുടുംബാംഗങ്ങൾക്കും ഓാണാശംസകൾ 💐🌺🌹🌻
Stay home. 
Stay safe.. 
#yqquotes #yqmalayalam 
#onam #pssquotes 
#ഓണം #സ്നേഹം

sunil daiwik

പ്രിയപെട്ടവരെ.., കോവിഡ് മഹാമാരി തീർത്ത വിരസതയിൽ നാട്ടിൻപ്പുറങ്ങളും നഗരങ്ങളും ആളും ആരവും ആർപ്പുവിളികളും പൂവും പൂക്കളങ്ങളും പൂവിളിപ്പാട്ടുകളുമില്ലാതെ കഴിഞ്ഞുപോയ രണ്ടുവർഷത്തെ ഓണക്കാലം..... പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ കൂട്ടുകാരെയും ബന്ധുക്കളെയും കൂടപ്പിറപ്പുകളെയും കാണാൻ പറ്റാതെ തമാശകളും പൊട്ടിച്ചിരികളും സൊറ പറച്ചിലുകളും വിരുന്നുപോക്കുകളും ഓണക്കോടികളും ഒത്തൊരുമിച്ചുള്ള ഓണസദ്യകളും ഇല്ലാതായ കേട്ടുകേൾവി പോലുമില്ലാത്ത മാസ്ക്കിട്ട് മലയാളിയെ വീട്ടിലിരുത്തിയൊരു ഓണക്കാലം.......

read more
.... പ്രിയപെട്ടവരെ..,

കോവിഡ് മഹാമാരി തീർത്ത വിരസതയിൽ നാട്ടിൻപ്പുറങ്ങളും നഗരങ്ങളും ആളും ആരവും ആർപ്പുവിളികളും പൂവും പൂക്കളങ്ങളും പൂവിളിപ്പാട്ടുകളുമില്ലാതെ കഴിഞ്ഞുപോയ രണ്ടുവർഷത്തെ ഓണക്കാലം.....

പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ
കൂട്ടുകാരെയും ബന്ധുക്കളെയും കൂടപ്പിറപ്പുകളെയും കാണാൻ പറ്റാതെ
തമാശകളും പൊട്ടിച്ചിരികളും സൊറ പറച്ചിലുകളും വിരുന്നുപോക്കുകളും ഓണക്കോടികളും ഒത്തൊരുമിച്ചുള്ള ഓണസദ്യകളും ഇല്ലാതായ കേട്ടുകേൾവി പോലുമില്ലാത്ത മാസ്ക്കിട്ട്
മലയാളിയെ വീട്ടിലിരുത്തിയൊരു ഓണക്കാലം.......

sunil daiwik

എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...!

read more
എന്ത്ര മറന്നെന്നു പറഞ്ഞാലും
 ഗൃഹാതുരമാർന്ന ഓർമ്മകളെ
നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ 
ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം
മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് 
വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ
  ഓരോ ഓണക്കാലത്തിനുമാത്രം 
 കഴിയുന്ന പ്രത്യേകതയാണ്...!
 എന്ത്ര മറന്നെന്നു പറഞ്ഞാലും
 ഗൃഹാതുരമാർന്ന ഓർമ്മകളെ
നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ 
ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം
മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് 
വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ
 ഓണക്കാലത്തിനുമാത്രം 
 കഴിയുന്ന പ്രത്യേകതയാണ്...!

Nibin K Ashok

" മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും " ഈ വരികളിൽ കേരളത്തെ കുറിച്ചു തന്നെയാണ് പാടിയിരിക്കുന്നത് ആർക്കും ഒരു സംശയവും വേണ്ട സംശയം ഈ വരികളുടെ രചയിതാവ് ആരെന്നുള്ളതിനെ കുറിച്ചാണ് സഹോദരൻ അയ്യപ്പനാണെന്നുള്ള വാദം ശക്തമാണ്.

read more
          " മാവേലി നാടു വാണീടുംകാലം
  മാനുഷരെല്ലാരുമൊന്നുപോലെ
  ആമോദത്തോടെ വസിക്കുംകാലം
  ആപത്തങ്ങാർക്കുമൊട്ടില്ലതാനും "
ഈ വരികളിൽ കേരളത്തെ കുറിച്ചു തന്നെയാണ് പാടിയിരിക്കുന്നത് 
ആർക്കും ഒരു സംശയവും വേണ്ട 
സംശയം ഈ വരികളുടെ രചയിതാവ് ആരെന്നുള്ളതിനെ കുറിച്ചാണ് 
സഹോദരൻ അയ്യപ്പനാണെന്നുള്ള വാദം ശക്തമാണ്.

Aajan J K

"ഓർമ്മയിലുമോണമാണ്. അല്ല, ഓണം ഓർമ്മയിലാണ്" #കവിത #ഓണം #വരികൾവീണവഴികൾ #yqmalayalam #yqpoetry #yqquotes

read more
ഇന്നലെകളിൽ ഒന്നായോരുടെ
ഓർമ്മയിലാണീ ഓണ നിലാവ്
മനസ്സിൽ നിന്നങ്ങനെ വീശും
കാറ്റൊന്നേറ്റു കുളിർക്കുന്നുണ്ട്
നാമുള്ളൊരു തൊടിയും വഴിയും
അതിലെ പോയാ കളി ചിരിയും
പറയാതങ്ങുള്ളു നനയ്ക്കും
ഉറ്റവരുടെ കൂടെയിരിപ്പും
കൊതി തീരാതങ്ങു നടക്കെ
കണ്ണേറിയ കാഴ്ച്ചച്ചുമടും
നാളേറെ പോകെപ്പോകെ
പല വഴിയെ ഒഴുകി നമ്മൾ
പൂക്കളമൊരു നോവാണിന്ന്
പൂവേതും പറയും കഥകൾ
ഇല വക്കിൽ വിളമ്പിയൊരോർമ്മ
നാവിൽ നിന്നീ മനമേറെ
മിഴികളിലൊരു നനവായ് മാറി
ഇടറുന്നുണ്ടാർപ്പു വിളികൾ
മറവിക്കു കൊടുത്തില്ലെങ്കിൽ
ഇനി നമ്മളൊരിക്കൽ പാടാൻ
ഒരുമിക്കും നേരത്തേക്ക്
അന്നേ ഈ മനസ്സിൽ കരുതിയ
വരികളുറക്കെ പാടിക്കോ
ആരാരും കേൾക്കാനല്ല
മനമൊന്നു തണുക്കാൻ മാത്രം "ഓർമ്മയിലുമോണമാണ്. അല്ല, ഓണം ഓർമ്മയിലാണ്"
#കവിത #ഓണം #വരികൾവീണവഴികൾ
#yqmalayalam #yqpoetry #yqquotes

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile