കുഞ്ഞു മനസ്സിന്റെ കിനാവുകളിൽ എവിടെയും സ്നേഹമല്ലാതെ മറ്റൊന്നുമില്ലെന്ന് ഉറപ്പു വരുത്തി മടങ്ങിയ അച്ഛൻ, അച്ഛന്റെ ഓർമ്മ മാത്രം പേറിയുള്ള യാത്രയിൽ വഴിയിലിറ്റു വീണ തുള്ളികളിലൊന്നിലും മകന്റെ ജീവിതമൊലിച്ചു പോയില്ലെന്നുറപ്പാക്കിയ അമ്മ. ഒരാൾ അവിശ്വാസി, ഒരാൾ വിശ്വാസി. അച്ഛൻ വിശ്വസിക്കാത്ത ദൈവവും, അമ്മ വിശ്വസിക്കുന്ന ദൈവവും എന്നെ ആകുലപ്പെടുത്തിയില്ല. ആരുടെ വിശ്വാസവും ചോദ്യം ചെയ്‌തുമില്ല. കാരണം എനിക്ക് വിശ്വസിക്കാൻ ആ രണ്ടു മനുഷ്യരും അവരുടെ സ്നേഹവും തന്നെ ധാരളമാണ്. #collab #ദൈവം #yqmalayalam #yqmalayali #YourQuoteAndMine Collaborating with YourQuote Malayali