Nojoto: Largest Storytelling Platform

നാം രണ്ടു പേരെന്നകലം കുറഞ്ഞിടാൻ ഒരുമിച്ചിരുന്നൊരാ

നാം രണ്ടു പേരെന്നകലം  കുറഞ്ഞിടാൻ
ഒരുമിച്ചിരുന്നൊരാ നേരത്തു ഞാൻ
അരികിലെ ചിരിമുഴക്കത്തിനുമപ്പുറം
കേൾക്കാൻ കൊതിച്ചിരുന്നൊന്നു മാത്രം

ഞാൻ ചൊല്ലുമാ വാക്കു നീ ചൊല്ലുകിൽ
പിന്നെ ഏതാകിലും പാട്ടിനീണം വരും
ആ രാഗമെൻ കൂടെ നീ പാടുകിൽ
പിന്നെ ആരാകിലും കേൾവിയും സുന്ദരം

എന്നിട്ടുമകലങ്ങളകലങ്ങളായ് മാത്രം
അറിയുന്ന ജീവിതം തുടരുന്നിതാ
പങ്കിടാ കനവിനാൽ തമ്മിൽ തളച്ചു നാം
ഇരുവഴിയിലിരുൾ മാത്രമാകുന്നിതാ #കവിത #വരികൾവീണവഴികൾ
#yqquotes #yqmalayalam
#yqpoetry #yqliterature
നാം രണ്ടു പേരെന്നകലം  കുറഞ്ഞിടാൻ
ഒരുമിച്ചിരുന്നൊരാ നേരത്തു ഞാൻ
അരികിലെ ചിരിമുഴക്കത്തിനുമപ്പുറം
കേൾക്കാൻ കൊതിച്ചിരുന്നൊന്നു മാത്രം

ഞാൻ ചൊല്ലുമാ വാക്കു നീ ചൊല്ലുകിൽ
പിന്നെ ഏതാകിലും പാട്ടിനീണം വരും
ആ രാഗമെൻ കൂടെ നീ പാടുകിൽ
പിന്നെ ആരാകിലും കേൾവിയും സുന്ദരം

എന്നിട്ടുമകലങ്ങളകലങ്ങളായ് മാത്രം
അറിയുന്ന ജീവിതം തുടരുന്നിതാ
പങ്കിടാ കനവിനാൽ തമ്മിൽ തളച്ചു നാം
ഇരുവഴിയിലിരുൾ മാത്രമാകുന്നിതാ #കവിത #വരികൾവീണവഴികൾ
#yqquotes #yqmalayalam
#yqpoetry #yqliterature
aajanjk7996

Aajan J K

Bronze Star
New Creator