ആ കുഞ്ഞിക്കവിളിൻ പുഞ്ചിരി മായെ കനവായിരമുള്ളെൻ കുഞ്ഞിക്കിളിയുടെ കണ്ണിൽ നോക്കിയിരിക്കും ഞാൻ മനസ്സിനെ മൂടിയൊരാശയുമായ് കള്ളക്കണ്ണാൽ തേടുന്നു നീ എന്നെയൊളിക്കാൻ നല്ലൊരിടം എവിടെയൊളിപ്പിച്ചാലും നിന്നുടെ മനസ്സിലിരിക്കണ മോഹം പുഞ്ചിരി നോട്ടമിടുന്നൊരു നേരം അതു വായിക്കാനെന്നോളം മറ്റാരുണ്ടിന്നീയുലകത്തിൽ ചൊല്ലുക നിന്നുടെയുള്ളം നൽകുക പകരം പുഞ്ചിരി വിരിയിക്കാൻ കനവുകളിൽ നീ കാത്തൊരു മോഹം പകരാം നിന്നുടെ കണ്മുന്നിൽ #കുഞ്ഞിന്റെപാട്ട് #വരികൾവീണവഴികൾ #മകൾക്ക് #yqquotes #yqmalayalam #yqsongs #yqliterature