അരികത്തു കൊഞ്ചുന്ന മകളുള്ള നേരത്ത് പുഞ്ചിരിക്കൊരു മാത്ര കാത്തിരിക്കേണ്ട ഹൃദയം നിറച്ചവൾ ചൊല്ലുന്ന കഥ കേൾക്കെ തിരിയാതെ പറയുമാ വാക്കുമാഹ്ലാദം ഒക്കെയും മെല്ലെപ്പരത്തിപ്പറഞ്ഞു തീർത്താ മുഖം കള്ളച്ചിരി വിടർത്തീടവേ ചിന്തകളൊക്കെയുമെങ്ങോ മറയും വാത്സല്യമൊരു ചുംബനത്തിൽ തളിർക്കും #collab ചെയ്യൂ #സന്തോഷമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #yqmalayali #yqpoetry #കവിത #മകൾക്ക് #YourQuoteAndMine Collaborating with YourQuote Malayali