എഴുത്തിലേക്ക് കൈ പിടിച്ചു നടത്തുക എളുപ്പമല്ല. എവിടെയെങ്കിലും ഒരു വരി കുറിച്ചിട്ട് കാലത്തിനൊപ്പം പോയ ആ അക്ഷരങ്ങളെ, എന്നെന്നേക്കും വിസ്‌മൃതിയിലാഴ്ത്തി നടന്നു നീങ്ങിയ ഏറെ പേരുടെ ജീവിതത്തിലേക്ക് ഒരു ദിനചര്യ പോലെ എഴുത്തും, അത്ര തന്നെ പ്രാധാന്യത്തോടെ വായനയും, അവതരിപ്പിക്കുക എന്നത് അത്യധികം പ്രശംസനീയം തന്നെ. നാലു വർഷങ്ങൾ ഒരു തലമുറയുടെ വലിയ വളർച്ചയ്ക്കും, വിശാലമായ സൗഹൃദത്തിനും വഴി തുറന്നെങ്കിൽ അതിലധികം ഒരു നേട്ടം മറ്റൊന്നുമില്ല. ആശംസകൾ... അതിലേറെ നന്ദിയും... "വിടരട്ടെ ഇനിയും പ്രഭാ കിരണങ്ങൾ ചിന്ത തൻ പേറ്റു നോവറിയുന്നിടത്തിൽ സൗഹൃദം നീന്തിത്തുടിക്കുന്നിടത്തിൽ സ്വപ്നങ്ങൾ അക്ഷരം പുൽകുന്നിടത്തിൽ" നാലു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ആഗസ്റ്റ് 28ന് രാവിലെ 6 മണിക്കാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ വൈ ക്യു പിറന്നത്. അങ്ങനെ നാലു വർഷങ്ങൾ കടന്ന് പോയതറിഞ്ഞില്ല. 4 മില്യൺ എഴുത്തുകാരുമായി 12+ ഭാഷകളിൽ വൈ ക്യു വളർന്നത് നിങ്ങൾക്കൊപ്പമാണ്. വൈ ക്യു വിനൊപ്പമുള്ള നിങ്ങളുടെ യാത്ര പങ്ക് വയ്ക്കൂ ഈ #collab #നാലാംപിറന്നാൾ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #4yearsofyq #musimgtime #yqspecial #yqmalayalam #YourQuoteAndMine #കവിത Collaborating with YourQuote Malayali