കൊറോണ വൈറസ് ഇന്ത്യയിൽ ഒരധികപ്പറ്റാണ്, രാജ്യത്തിന് സ്വന്തമായി ഒരു വൈറസ് ഉണ്ട്. Made in India... വിദേശ രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ടും, ദശാബ്ദങ്ങൾ ഇത്രയേറെ കടന്ന് പോയിട്ടും നീതി ലഭിക്കാതെ പോയ ചില വാക്കുകളുണ്ട് "നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം " നീതിക്ക് പോലും നീതികിട്ടാത്ത ഇടമാണ്. ഇവിടെ എവിടെയാണ് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും. ഒരു വ്യക്തി എന്ത് കഴിക്കണമെന്ന് മറ്റാരാലോ തീരുമാനിക്കപ്പെടുന്നിടത്ത് എവിടെയാണ് സ്വാതന്ത്ര്യം...? തെറ്റിനെതിരെ ശബ്ദമുയർത്തുമ്പോൾ ജയിലിലടയ്ക്കപ്പെടുന്നതിൽ എവിടെയാണ് സ്വാതന്ത്ര്യം? സമ്പന്നർക്കും അധഃസ്ഥിതികാർക്കും രണ്ട് തരം സൗകര്യം ഒരുക്കുമ്പോൾ എവിടെയാണ് സമത്വം...?