Nojoto: Largest Storytelling Platform

അന്നാദ്യമായ് എന്നെ കൈയിലേറ്റു വാങ്ങുമ്പോൾ അച്ഛൻ

അന്നാദ്യമായ് 
എന്നെ കൈയിലേറ്റു വാങ്ങുമ്പോൾ 
അച്ഛൻ പുഞ്ചിരിച്ചു. 
ഒരു വെയിലിലും മഴയിലും വാടാതെ 
എന്റെ സ്വപ്‌നങ്ങളിലേക്ക് 
എനിക്കു പിച്ച വെച്ചു നടക്കുവാൻ 
അച്ഛൻ നൽകിയ വെള്ളി വെളിച്ചമായിരുന്നു 
ആ പുഞ്ചിരി. 
കണ്ണീർത്തുള്ളികൾ കരളിലൊളിപ്പിച്ച് 
കദനങ്ങൾ കടംകഥകളാക്കി 
ഒരു ജന്മം എനിക്കായി നൽകി. 
ഒടുവിൽ 
പത്തുമാസത്തിന്റെ കണക്കിൽ 
അമ്മയോട് തോറ്റപ്പോഴും 
അച്ഛന്റെ പുഞ്ചിരി മാഞ്ഞില്ല.... 
പക്ഷേ കരഞ്ഞുക്കൊണ്ടെന്റെ 
അമ്മ പറഞ്ഞു 
ആരും പാടി പുകഴ്ത്തിയില്ലെങ്കിലും 
അതിമാനുഷികത്വമൊന്നുമില്ലെങ്കിലും 
എന്നും 
എന്റെ നായകൻ 
നിന്റെ അച്ഛനാണ് 
 അച്ഛൻ ❤️ അമ്മ ❤️

Fathers day wishes to all my friends

#yqmalayalam 
#പിതൃദിനം 
#അച്ഛനോട്
#അമ്മ
അന്നാദ്യമായ് 
എന്നെ കൈയിലേറ്റു വാങ്ങുമ്പോൾ 
അച്ഛൻ പുഞ്ചിരിച്ചു. 
ഒരു വെയിലിലും മഴയിലും വാടാതെ 
എന്റെ സ്വപ്‌നങ്ങളിലേക്ക് 
എനിക്കു പിച്ച വെച്ചു നടക്കുവാൻ 
അച്ഛൻ നൽകിയ വെള്ളി വെളിച്ചമായിരുന്നു 
ആ പുഞ്ചിരി. 
കണ്ണീർത്തുള്ളികൾ കരളിലൊളിപ്പിച്ച് 
കദനങ്ങൾ കടംകഥകളാക്കി 
ഒരു ജന്മം എനിക്കായി നൽകി. 
ഒടുവിൽ 
പത്തുമാസത്തിന്റെ കണക്കിൽ 
അമ്മയോട് തോറ്റപ്പോഴും 
അച്ഛന്റെ പുഞ്ചിരി മാഞ്ഞില്ല.... 
പക്ഷേ കരഞ്ഞുക്കൊണ്ടെന്റെ 
അമ്മ പറഞ്ഞു 
ആരും പാടി പുകഴ്ത്തിയില്ലെങ്കിലും 
അതിമാനുഷികത്വമൊന്നുമില്ലെങ്കിലും 
എന്നും 
എന്റെ നായകൻ 
നിന്റെ അച്ഛനാണ് 
 അച്ഛൻ ❤️ അമ്മ ❤️

Fathers day wishes to all my friends

#yqmalayalam 
#പിതൃദിനം 
#അച്ഛനോട്
#അമ്മ