അന്നാദ്യമായ് എന്നെ കൈയിലേറ്റു വാങ്ങുമ്പോൾ അച്ഛൻ പുഞ്ചിരിച്ചു. ഒരു വെയിലിലും മഴയിലും വാടാതെ എന്റെ സ്വപ്നങ്ങളിലേക്ക് എനിക്കു പിച്ച വെച്ചു നടക്കുവാൻ അച്ഛൻ നൽകിയ വെള്ളി വെളിച്ചമായിരുന്നു ആ പുഞ്ചിരി. കണ്ണീർത്തുള്ളികൾ കരളിലൊളിപ്പിച്ച് കദനങ്ങൾ കടംകഥകളാക്കി ഒരു ജന്മം എനിക്കായി നൽകി. ഒടുവിൽ പത്തുമാസത്തിന്റെ കണക്കിൽ അമ്മയോട് തോറ്റപ്പോഴും അച്ഛന്റെ പുഞ്ചിരി മാഞ്ഞില്ല.... പക്ഷേ കരഞ്ഞുക്കൊണ്ടെന്റെ അമ്മ പറഞ്ഞു ആരും പാടി പുകഴ്ത്തിയില്ലെങ്കിലും അതിമാനുഷികത്വമൊന്നുമില്ലെങ്കിലും എന്നും എന്റെ നായകൻ നിന്റെ അച്ഛനാണ് അച്ഛൻ ❤️ അമ്മ ❤️ Fathers day wishes to all my friends #yqmalayalam #പിതൃദിനം #അച്ഛനോട് #അമ്മ